മണ്ണാറശാല ഐതീഹ്യം .

മണ്ണാറശാല ഐതീഹ്യം .
കേരളത്തിലെ അതിപുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ നാഗരാജാവിനുള്ള ഏറ്റവും വലിയ ഒരു ക്ഷേത്രമാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം . കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എന്ന സ്ഥലത്താണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . നാഗരാജാവായ അനന്തൻ , വാസുകി എന്നിവരെ ആണ് ഇവിടെ പ്രധാനമായും പ്രതിഷ്ട ആകിയിരിക്കുന്നത് . 9 ഏക്കർ പ്രദേശത്തായി നിറഞ്ഞുനിൽക്കുന്ന കാവുകൾക്കുള്ളിൽ കിഴക്കോട്ട് ദർശനമായാണ് മണ്ണാറശ്ശാല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . അതുപോലെ തന്നെ ശിവസർപ്പവും മഹാദേവന്റെ കണ്ഠാഭരണവുമായ വാസുകിയും, നാഗാമാതാവായ സർപ്പയക്ഷിയുമാണ് ക്ഷേത്രത്തിൽ മുഖ്യ പ്രതിഷ്ഠകൾ .

 

 

 

നാഗരാജാവിന്റെ മറ്റൊരു രാജ്ഞിയായ നാഗയക്ഷിയും സഹോദരി നാഗചാമുണ്ഡിയുമാണ് ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠകൾ ആയി കുടി കൊള്ളുന്നത് . കൂടാതെ ക്ഷേത്രത്തോട് ചേർന്നുള്ള ഇല്ലത്തിന്റെ നിലവറയിൽ മഹാവിഷ്‌ണുനാഗവും മഹാവിഷ്ണുവിന്റെ ശയനവുമായ നാഗരാജാവായ അനന്തൻ ആണ് കുടി കൊള്ളുന്നത് . അനന്തന്റെ പുറത്ത് സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണു ശയിക്കുന്നു എന്നാണ് ഹിന്ദു പുരാണത്തിൽ വിശ്വാസം . ആയിരകണക്കിന് ആളുകൾ ആണ് ഈ ക്ഷേത്രം ദർശിക്കാനായി സ്ഥിരമായി വരുന്നത് . അത്രയും ആളുകൾ വിശ്വസിക്കുന്ന ക്ഷേത്രമാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം . ഈ ക്ഷേത്രത്തിന്റെ ഐതീഹ്യം അറിയാൻ വീഡിയോ കാണൂ . ലിങ്കിൽ കയറുക . https://youtu.be/k5xmq_xxZcI

Leave A Reply

Your email address will not be published.