പ്രേമലു കണ്ടവർ വീണ്ടും കാണുന്നു.. കാരണം എന്ത് ? – Premalu
സിനിമ റിലീസ് ചെയ്ത് ഒരു ആഴ്ച കഴിഞ്ഞിട്ടും തീയേറ്ററുകൾ ഇപ്പോഴും housefull ആണ്. മലയാള സിനിമയിലെ പ്രമുഖരായ പല നടന്മാർ വിചാരിച്ചിട്ടും നടക്കാത്ത കാര്യമാണ് ഇപ്പോൾ ചെറിയ പ്രതിഫലം വാങ്ങി അഭിനയിക്കുന്ന ചെറു കലാകാരന്മാർ ചെയ്തു കാണിക്കുന്നത്. പ്രേക്ഷകരെ ഇഷ്ടപെടുത്തുന്ന ഒരു മികച്ച സിനിമ. ഏത് പ്രായക്കാർക്കും ഒരേപോലെ ഇഷ്ടപെടുന്ന ഈ സിനിമക്ക് പിന്നിലെ മുഖ്യ ആസൂത്രകൻ ചിത്രത്തിന്റെ സംവിധായകനായ ഗിരീഷ് എ ഡി യാണ്.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും പ്രകടനകൾ എടുത്തു പറയേണ്ട ഒന്ന്തന്നെയാണ്.ചിത്രത്തിലെ പ്രാത്ഥനകഥാപാത്രം ചെയ്യുന്ന നസ്ലിൻ, നമിത എന്നിവരുടെ പ്രകടനം മികച്ച് തന്നെ നില്കുന്നു. ഇന്ന് പല സൂപ്പർ താരങ്ങൾക്കും കൃത്യമായി എങ്ങിനെ ഒരു തിരക്കഥ തിരഞ്ഞെടുക്കണം എന്നറിയാത്ത സമയത്താണ് ചെറു കാലാകാരന്മാർ മികച്ച തിരക്കഥകൾ എടുത്ത് പ്രേക്ഷകരുടെ പ്രിയപെട്ടവരായി മാറിക്കൊണ്ടിരിക്കുന്നത്.
ചിത്രത്തിലെ തുടക്കം മുതൽ കാണിക്കുന്ന ഓരോ സീനിലും ഇന്നത്തെ തലമുറയിലെ യുവാക്കൾ നേരിടുന്ന പ്രധാന പ്രേശ്നങ്ങളും, അവർക്ക് ഒരുപാട് releate ചെയ്യാൻ കഴിയുന്ന കാര്യങ്ങളുമാണ് സിനിമയെ കൂടുതൽ മികച്ചതാകുന്നത്ത്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഡാർക്ക്, ത്രില്ലെർ സ്വഭാവത്തിൽ ഉള്ളതായിരുന്നു എങ്കിൽ. പ്രേക്ഷകർക്ക് മനസ്സ് തുറന്ന് ചിരിക്കാൻ കഴിയുന്ന ഒപ്പം കുറച്ചധികം പ്രണയ രംഗങ്ങൾ ഉള്ള ഒരു ചിത്രമാണ് പ്രേമലു.
ഒരിക്കൽ എങ്കിലും പ്രണിയിച്ചിട്ടുള്ളവർ, അല്ലെങ്കിൽ പ്രണയിക്കുന്ന സുഹൃത്തുക്കൾ ഉള്ളവർ, അവർക്കെല്ലാം അറിയാവുന്ന ഒരാൾ അല്ലെങ്കിൽ അവരെ പോലെ ഒരാളുടെ കഥയാണ് പ്രേമലു എന്ന ചിത്രത്തിലെ നസ്ലിൻ, സംഗീത് എന്നിവർ ചെയ്താ കഥാപാത്രങ്ങൾ. പ്രേക്ഷകർക്ക് ഒരിക്കൽ എങ്കിലും ഇഷ്ടം തോന്നിപ്പോകുന്ന ക്യൂട്ട് ആൻഡ് ബോൾഡ് ആയ ഒരു പെൺകുട്ടി എന്ന രീതിയിൽ മമിതാ ബൈജുവിന്റെ കഥാപാത്രവും മികച്ചത് തന്നെയാണ്.
പ്രേക്ഷകർ ഒരുപാട് ഇഷ്ടപെടുന്ന രീതിയിലാണ് ഇതിലെ ഓരോ കഥാപാത്രങ്ങളെയും ഗിരീഷ് എ ഡി എന്ന എഴുത്തുകാരൻ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് എ ഡി യുടെ മുൻ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിയാൽ അതിൽ നിന്നെല്ലാം മികച്ച ഒരു ചിത്രം തന്നെയാണ് ഇത്. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലുള്ള അതെ പാറ്റേണിൽ തന്നെയാണ് ഈ സിനിമയും. ഒരുപാട് പേർക്ക് ക്‌ളീഷേ കഥയാണ് ഇതെന്ന് തോന്നും എങ്കിലും ഒട്ടും മടുപ്പിക്കാത്ത ഒരു ചിത്രമാണ് പ്രേമലു.
നിർമിച്ച എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആക്കിയെടുക്കാൻ കഴിയുക എന്നത് ഒരു സംവിധായകന്റെ ബ്രില്ലിയൻസ് തന്നെയാണ്. സംവിധായകനെ വിശ്വസിച്ച് ഒരു സിനിമ നിർമിക്കാനായി പണം മുടക്കാൻ തയ്യാറായി വന്ന ഭാവന സ്റുഡിയോസിന്റെ പ്രതീക്ഷകൾ ഒന്നും പാഴായില്ല. തുടർച്ചയായി മികച്ച സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഭാവന സ്റുഡിയോസിന് സാധിച്ചു.
സിനിമ റിലീസ് ചെയ്ത് തിയേറ്ററിൽ പോയി കണ്ടവർ എല്ലാം ഒരിക്കൽ കൂടി പോയി കണ്ടാലും മടുപ്പ് തോന്നിക്കില്ല എന്നത്കൊണ്ട്, ഒന്ന് ചിരിച്ചുല്ലസിക്കാൻ രണ്ടാമതും പോയി കാണുന്നു.
Premalu OTT Release Date – പ്രേമലു ഓ ടി ടി യിൽ റിലീസ് ചെയ്യുന്ന ദിവസം
തിയേറ്ററിൽ വളരെ മികച്ചതായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് പ്രേമലു. സാധാരണയായി 30 ദിവസത്തെ പ്രദർശനത്തിന് ശേഷമാണ് ചിത്രം ott പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യുന്നത്. പ്രേമലു എന്ന ott പ്ലാറ്റഫോമിൽ റിലീസ് ചെയ്യുന്നത് എപ്പോഴെന്ന കാര്യത്തിൽ കൃത്യമായ ഒരു അപ്ഡേറ്റ് ഇതുവരെ വന്നിട്ടില്ല. അതികം വൈകാതെ തന്നെ കൂടുതൽ അറിയിപ്പുകൾ വരും. ഏത് പ്ലാറ്റഫോമിലാണ് വരുന്നതെന്ന് കാര്യത്തിലും ഒരു അറിയിപ്പ് ഒഫീഷ്യലായി ലഭിച്ചിട്ടില്ല. ലഭിച്ചാൽ ഉടനെ തന്നെ ഈ വെബ്‌സൈറ്റിൽ അത് അപ്ഡേറ്റ് ചെയ്യുന്നതാണ്. OTT Platform, OTT Release Date.