കേരളത്തിൽ ഇന്നും മഴ മുന്നറിയിപ്പ്, 9 ജില്ലകളിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത
കേരളത്തിലെ 9 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്. വയനാട് ഉൾപ്പെടെ ഉള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. അതി ശക്തമായ മഴ പെയ്യാൻ സാധ്യത ഉണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പായി എത്തിയിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പാണ്. മറ്റു മേഖലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. (rain alert in kerala)
വരുന്ന മണിക്കൂറുകളിൽ തിരുവനതപുരം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് , കൊല്ലം എന്നിവിടങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുടൻ. അതി വേഗത്തിൽ വീശുന്ന കാറ്റിനും സാദ്യത്ത കാണുന്നു. മണിക്കൂറിൽ 30 കിലോമീറ്റര്‍ വേഗതയിൽ കാറ്റ് വീശിയേക്കും. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴപെയ്യാൻ സാധ്യതയുണ് എന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അതി ശക്തമായ മഴ പെയ്ത സ്ഥലങ്ങളിൽ ജാഗ്രത വേണം എന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതി ശക്തമായ കാറ്റും മൂന്നാളും മഴയോടൊപ്പം ഉണ്ടാകും. പൊതുജനങ്ങൾ ജാഗ്രതപാലിക്കേണ്ടതുണ്ട്. കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപെടുത്തിട്ടും ഉണ്ട്.