2024ലെ ഭക്ഷ്യ വകുപ്പിന്റെ കർശന നടപടി തുടങ്ങി മഞ്ഞ, പിങ്ക് കാർഡുകൾ പിടിച്ചെടുക്കും.
2024ലെ ഭക്ഷ്യ വകുപ്പിന്റെ കർശന നടപടി തുടങ്ങി മഞ്ഞ, പിങ്ക് കാർഡുകൾ പിടിച്ചെടുക്കും.
നമുണ്ട് സംസ്ഥാനത്ത് റേഷൻ കാർഡുകൾ ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട അറിയിപ്പുകൾ ആണിപ്പോൾ വന്നിരിക്കുന്നത് . അതിനാൽ തന്നെ ഇത്തരം അറിയിപ്പുകൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം . 6914 കാർഡുകൾ മുൻഗണനേതര
വിഭാഗത്തിലേക്ക് മാറ്റി, നമ്മുടെ സംസ്ഥാനത്ത് പല ആളുകളും അനകൃതമായി പല ആനുകൂല്യങ്ങളും വാങ്ങുന്നു . അതിനാൽ തന്നെ അനധികൃതമായി റേഷൻ മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരിൽ നിന്നും കാർഡ് പിടിച്ചെടുക്കാൻ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ യെല്ലോ.
ഈ പദ്ധതിയിൽ ഒക്ടോബർ 31 വരെ ലഭിച്ചത് 6796 പരാതികൾ ആണ് . 6914 അനധികൃത മുൻഗണനാ കാർഡുകൾ പിടിച്ചെടുത്ത് മുൻഗണനേതര വിഭാഗങ്ങളിലേക്ക് മാറ്റിയിട്ടുണ്ട് . ഇപ്പോൾ മൊത്തമായും 1.18 കോടി രൂപ പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകി ഇരിക്കുകയാണ് . ഈയൊരു പദ്ധതി ഡിസംബർ 31 വരെ തുടരുന്നതാണ് . അതിനാൽ തന്നെ അനധികൃതമായി കാർഡുകൾ കൈവശം വച്ചിരിക്കുന്ന വമ്പൻമാരെയാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഏതെങ്കിലും ഒരു മാനദണ്ഡം തെറ്റിയെന്ന കാരണത്താൽ സാധാരണക്കാരനെ ദ്രോഹിക്കുന്ന സമീപനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലെന്ന പ്രത്യേകനിർദ്ദേശം സംസ്ഥാന സർക്കാർ ഇവർക്ക് നൽകിയിട്ടുണ്ട്. കൊടുത്താൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കൂ . https://youtu.be/49bf82c_2PE