നിർമ്മൽ Expo 2024 ന് ആരംഭിച്ചു, Nirmal Expo 2024 – Mundur, Thrissur

Mundur, Thrissur:- നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന്റെ Nirmal Expo 2K24 ശാസ്ത്ര മേള റവ. ഫാ. തോമസ് മണകുന്നേൽ ഉദ്ഘാടനം ചെയ്ത് ഇന്നത്തെ തലമുറയും ശാസ്ത്രവും എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. നിർമ്മൽ ജ്യോതിയും STOGO യും ഒന്നുചേർന്ന് നടത്തുന്ന ഫെസ്റ്റിൽ AI, സുസ്ഥിര വികസനം എന്നീ വിഷയങ്ങളിൽ കുട്ടികൾ നിരവധി പ്രൊജക്റ്റുകൾ അവതരിപ്പിച്ചു. അസോസിയേറ്റ് മേനേജർ സി.

ആൻസി പോൾ എസ് എച്ച് പ്രിൻസിപ്പാൾ സി. മേഴ്സി ജോസഫ് എസ് എച്ച് പ്രോജക്റ്റ് മേനേജർ ആർ ലിൻ്റാ റിജിയണൽ ഹെഡ് ജോമറ്റ് ജോസ് കുട്ടികൾക്ക് ആശംസകൾ നൽകി സംസാരിച്ചു. STOGO പ്രതിനിധികളും വിദ്യാ എൻജിനീയറിങ് കോളേജ് അധ്യാപകരും വിധികർത്താക്കൾ ആയി. അധ്യാപികരായ പത്മിനി മഥുരാജ, സുമാ ടോമി മറ്റു ടീച്ചേഴ്സും പരിപാടിക്ക് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.