Doctors Strike in Kerala | നാളെ സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ പണിമുടക്കും,

Doctors Strike in Kerala:- കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കേരളത്തിലും ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്ത്. പിജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരും നാളെ സൂചനാ സമരം നടത്തും. ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.

സമരം പ്രഖ്യാപിച്ചിരിക്കുന്നത് കെഎംപിജിഎ ആണ്. നാളെ ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുക. ഒപി വിഭാഗവും ഡ്യൂട്ടിയും ബഹിഷ്‌കരിക്കുമെന്നും കെഎംപിജിഎ അറിയിച്ചു. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് ഡോക്ടര്‍മാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കരിദിനമായി ആചരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.

യുവഡോക്ടറുടെ കൊലപാതകത്തിന് ഉത്തരവാദികളായവരെ ഉടന്‍ പിടികൂടണമെന്നും, ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും, ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സുരക്ഷിതത്വത്തിനായി സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണമെന്നും സമരക്കാരുടെ ആവശ്യമുണ്ട്.

Leave A Reply

Your email address will not be published.