ബസ്സിലെ യാത്രക്കാരനില്‍ നിന്ന് വന്‍ സ്വര്‍ണ്ണ കവര്‍ച്ച
എടപ്പാള്‍:കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്ന് വന്‍ സ്വര്‍ണ്ണക്കവര്‍ച്ച. തൃശ്ശൂരിലെ സ്വര്‍ണ്ണവ്യാപാരിയുടെ ഒരു കോടിയില്‍ അതികം രൂയുടെ സ്വര്‍ണ്ണം കവര്‍ന്നു.ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.തിരൂരിലെ ജ്വല്ലറിയില്‍ കാണിക്കുന്നതിനായി തൃശ്ശൂര്‍ സ്വദേശിയായ ജീവനക്കാരന്‍ വശം കൊണ്ട് വന്ന ആഭരണ കളക്ഷനാണ് കവര്‍ച്ച ചെയ്തത്.
ശനിയാഴ്ച രാത്രി ഒമ്പതരയോടെ കുറ്റിപ്പുറത്ത് നിന്ന് നെടുങ്കട്ടത്തേക്ക് പോയിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയ ജ്വല്ലറി ജീവനക്കാരന്റെ ബാഗില്‍ നിന്നാണ് സ്വര്‍ണ്ണം കവര്‍ന്നത്.
10 മണിയോടെ എടപ്പാളില്‍ എത്തിയപ്പോഴാണ് പുറകില്‍ തൂക്കിയിരുന്ന ബാഗില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ്സ് നേരെ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.ബസ്സിലെ യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വര്‍ണ്ണം കണ്ടെത്താനായില്ല.സംഭവത്തില്‍ ഉടമ നല്‍കിയ പരാതിയില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഒരു കോടി എട്ട് ലക്ഷം രൂപ വില വരുന്ന 1512 ഗ്രാം സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്