ലോറിയുടേതെന്ന് കരുതുന്ന പുതിയ സിഗ്നലുകൾ, ഷിരൂരിലെ പുഴക്ക് നടുവിൽ

ഷിരൂർ: അർജുൻ കണ്ടെത്താനുള്ള ദിവസങ്ങളായുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിർക്കുകയാണ്. 11 ദിവസത്തെ കഷ്ടപ്പാടിന് ഇതുവരെ ഫലം ലഭിക്കാത്ത ഒരു സാഹചര്യമാണ് ഉള്ളത്. രാത്രിയും പകലും വ്യത്യാസമില്ലാതെയുള്ള തിരച്ചിൽ നടന്നിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായാണ് ഇപ്പോൾ ബാധിച്ചുകൊണ്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോറിയുടേത് എന്ന് സംശയിക്കുന്ന സിഗ്നലുകൾ ലഭിച്ചിരുന്നു എങ്കിലും തുടർന്ന് ഉണ്ടായ അന്വേഷണത്തിൽ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിരുന്നില്ല.

എന്നാൽ വീണ്ടും ഡ്രോൺ പരിശോധന നടത്തിയതിലൂടെ ഗംഗാവാലി പുഴയുടെ നടുവിൽ നിന്ന് മൺകൂനക്ക് സമീപത്താണ് പുതിയ സിഗ്നൽ ലഭിച്ചത്. എന്നാൽ ഇന്ന് നടന്ന നദിക്കരയിലെ പരിശോധനയിൽ ഇലക്ട്രിക്ക് റൗറിന്റെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു.

ഓരോ മലയാളികളും പ്രാർത്ഥനകളോടെ കാത്തിരിക്കുകയാണ്. 11 ദിവസമായിട്ടും ഇതുവരെ എന്താണ് അർജുനെ കണ്ടെത്താൻ സാധിക്കാത്തത് എന്ന സംശയവും എല്ലാവർക്കും ഉണ്ട്. അതികം വൈകാതെ തന്നെ അർജുനെ കണ്ടെത്താൻ സാധിക്കട്ടെ ..

 

Leave A Reply

Your email address will not be published.