ഗായിക റിമിടോമിക്കും കിട്ടി ഗോൾഡൻ വിസ

UAE : മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളായ റിമിടോമിക്ക് UAE ഗോൾഡൻ വിസ. നിരവധി ചിത്രങ്ങളിലെ പ്രശസ്ത ഗാനങ്ങൾ ആലപിച്ചും, ടെലിവിഷൻ റിയാലിറ്റി ഷോ കളിലൂടെയും റിമി ടോമി മലയാളികൾക്ക് സുപരിചിതയാണ്.(Rimi Tomy Got Golden Visa from UAE)

ദുബായിൽ ഉള്ള സർക്കാർ സേവന ദാതാക്കളായ ഇ സി എച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ് റിമി ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. 10 വർഷത്തേക്ക് ഉള്ള ഗോൾഡൻ വിസയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

മലയാളികൾ ഉൾപ്പെടെ നിരവധിപേരാണ് ഇത്തരത്തിൽ ഗോൾഡൻ വിസ നേടിയിട്ടുള്ളത്. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ആദ്യ ഘട്ടങ്ങളിൽ ഗോൾഡൻ വിസ ലഭിച്ചിരുന്നു. പിനീട് മറ്റു മുൻനിര താരങ്ങൾക്കും, ചലച്ചിത്ര പിന്നണി ഗായകർക്കും, യൂട്യൂബ് വോൾഗർ മാർക്കും UAE ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

ബിസിനസ് കാർക്ക് ഇൻവെസ്റ്റ്മെന്റ് ചെയ്യുന്നതിലൂടെ ഇത്തരത്തിൽ ഗോൾഡൻ വിസ നേടിയെടുക്കാവുന്നത്താണ്. ഗോൾഡൻ വിസക്ക് അപേക്ഷിക്കാനായി നിരവധി സർക്കാർ സേവന ദാദാക്കളായ അജൻസികളെ ബന്ധപ്പെടാവുന്നതാണ്.

 

Leave A Reply

Your email address will not be published.