ആലംകോട് പഞ്ചായത്തിലെ അംബേദ്കർ ഗ്രാമം പദ്ധതി : ആലോചനാ യോഗം സംഘടിപ്പിച്ചു

ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ സംസ്ഥാന സർക്കാരിൻ്റ അംബേദ്കർ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായുള്ള ആലോചനാ യോഗം ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാളിൽ വെച്ചു നടന്നു.

ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ഷെഹീർ അധ്യക്ഷത വഹിച്ച യോഗം പൊന്നാനി മണ്ഡലം എം.എൽ. എ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അഡ്വ: ഇ.സിന്ധു , ജില്ലാ പഞ്ചായത്തംഗം ആരിഫാ നാസർ തുടങ്ങിയവർ മുഖ്യാതിഥികളായി.

ബ്ലോക്ക് മെമ്പർ രാംദാസ് , മാസ്റ്റർ , ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.കെ പ്രകാശൻ, ഒമ്പതാം വാർഡ് മെമ്പർ കുഞ്ഞു എന്ന അബ്ദുൾ സലാം, പി.വിജയൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.പഞ്ചായത്തംഗങ്ങൾ,നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ ഷിഹാബുദീൻ യോഗത്തിന് സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജഗദമ്മ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.