അർജുന്റെ ലോറി തന്നെ എന്ന് ഉറപ്പ്, ഇന്ന് ലോറി പുറത്തെടുത്തേക്കും

കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിൽ നടന്നതിനെ തുടർന്ന് ഗംഗാവാലി പുഴയുടെ കരയുടെ അടുത്തായി അർജുന്റെ ലോറി കണ്ടതായി സ്ഥിരീകരിച്ചിരിക്കുന്നു. കനത്ത മഴക്ക് ഇടയിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇന്നും ഈ പരിസര പ്രദേശങ്ങളിൽ റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതുകൊണ്ടുതന്നെ അർജുന്റെ വാഹനം നദിയിൽ നിന്നും എടുക്കുക എന്നത് വളരെ അധികം ബുദ്ധിമുട്ടുള്ള പ്രവർത്തിയാണ്. നാളെ പുതിയ ഉപകരണങ്ങൾ എത്തുന്നതോടെ അർജുന്റെ വാഹനം പുറത്തെടുക്കുക എന്നത് കുറച്ചുകൂടി എളുപ്പം ആയി മാറും. വളരെ സുപ്രധാനമായ പ്രവർത്തനങ്ങളാണ് നാളെ നടത്താൻ പോകുന്നത്. നാളെ നടക്കുന്ന ദൗത്യ സംഘത്തിന്റെ പ്രവർത്തങ്ങൾക്ക് തടസങ്ങൾ സൃഷിടിക്കരുത് എന്ന് സ്ഥലത്തെ MLA അറിയിച്ചു.

Leave A Reply

Your email address will not be published.