Kadagode, Erumapetty – സി പി ഐ എം കടങ്ങോട് ലോക്കൽ സമ്മേളനം ഒക്ടോബർ 30,31 ന്

Kadagode, Erumapetty:- ലോക്കൽ കമ്മറ്റിക്ക് കീഴിലെ 13 ബ്രാഞ്ച് സമ്മേളനവും പൂർത്തിയായി സമ്മേളനം തിരഞ്ഞെടുത്ത ലോക്കൽ സമ്മേളന പ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം

ഒക്ടോബർ 30 ന് സ. സീതാറാം യെച്ചൂരി നഗറിൽ ( മുക്രിയകത്ത് ഓഡിറ്റോറിയം വെള്ളറക്കാട് ) നടക്കും. ഒക്ടോബർ 31 ന് സ. സി എസ് മോഹനൻ നഗറിൽ ( റൈസ് മിൽ സെൻ്റർ ) പൊതുസമ്മേളവും ചേരും.

സമ്മേളനത്തിൽ ഭാഗമായി 13 ബ്രാഞ്ചിലും അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. പൊതു സമ്മേളനത്തിൻ്റെ ഭാഗമായി കടങ്ങോട് മനപ്പടി സെൻ്ററിൽ നിന്നും പുരുഷ – വനിത റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും ഉണ്ടാകും.

സി പി ഐ എം തൃശൂർ ജില്ല കമ്മറ്റി അംഗം സ. ഉഷ പ്രഭുകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മറ്റി അംഗങ്ങളായ സ. പി എൻ സുരേന്ദ്രൻ , സ. മേരി തോമസ് , എരിയ സെക്രട്ടറി പ്രൊഫസർ ഡോ. കെ ഡി ബാഹുലേയൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

സി പി ഐ എം കടങ്ങോട് ലോക്കൽ കമ്മറ്റി അംഗം എ എം മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ച സംഘാടക സമിതി രൂപീകരണയോഗം എരിയ കമ്മറ്റി അംഗം പി എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. 151 അംഗ സംഘാടക സമിതിയും പാർട്ടി എരിയാ കമ്മറ്റിയംഗം പി എസ് പ്രസാദ് ചെയർമാനും ലോക്കൽ സെക്രട്ടറി യു വി ഗിരീഷ് കൺവീനറും ലോക്കൽ കമ്മറ്റിയംഗം പി ഇ ബാബു ട്രഷററും ആയ 51 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും തിരഞ്ഞെടുത്തു. ലോക്കൽ സെക്രട്ടറി യു വി ഗിരീഷ് സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം രമണി രാജൻ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.