Porkalengad – പൊതുവഴിയിൽ പതിവായി മാലിന്യം തള്ളുന്നു..!

പാടത്തിന്റെ പരിസരത്തെ പാതയോരത്തിൽ സാമൂഹ്യവിരുദ്ധർ വേസ്റ്റ് കൊണ്ടുവന്നു തള്ളുന്നത് പതിവാകുന്നു. പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ പാതിയോരത്ത് വലിച്ചെറിഞ്ഞ മാലിന്യം തെരുവുനായക്കൾ കടിച്ചു വലിച്ച് പാതയോരത്ത് പരത്തുകയും, കാക്കൾ ഈ വേസ്റ്റുകൾ കൊത്തിവലിച്ച് കുടിവെള്ള സ്രോതസ്സിൽ ഇടുകയും പതിവാവുകയാണെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി. അധികൃതർ വേസ്റ്റ് തള്ളുന്നവർക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.