സംസ്ഥാനത്ത് വീണ്ടും പനി ആശങ്ക.. ഒരാഴ്ചക്കിടെ മരിച്ചത് 11 പേർ

തിരുവനതപുരം: കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത നിരവധിപേർക്കാണ് H1N1 രോഗം സ്ഥിരീകരിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലെയും കണക്കുകൾ എടുക്കുമ്പോൾ, 498 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ കുട്ടി ഉൾപ്പെടെ 11 പേരാണ് ഈ രോഗത്തെ തുടർന്ന് മരണപ്പെട്ടത്. ജൂലൈ മാസം മാത്രം 1364 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ആകെ മൊത്തം 19 പേരാണ് H1N1 ബാധിച്ച് മരണപെട്ടതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

H1N1 പനി സംസ്ഥാനത്ത് വ്യാപിച്ചതോടെ, ആരോഗ്യവകുപ്പ്പ്ര തിരോധപ്രവർത്തനങ്ങൾക്കുള്ള നിർദേശം നൽകി. ഓരോ ജില്ലകളിലെയും മെഡിക്കൽ ഓഫീസിർമാരുടെ നേതൃത്വത്തിൽ H1N1 നിയന്ദ്രികാൻ ആവശ്യമായ നടപണികൾ സ്വീകരിക്കും.

കഴിഞ്ഞ 7 മാസത്തിനിടയെയായി H1N1 പനിക്ക് സമാനമായ രോഗ ലക്ഷനാൽ ഉള്ള 2246 പേരാണ് ചികിത്സ തേടിയത്. ചികിത്സ തേടിയതിൽ 29 പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ദിവസവും നിരവധിപേരാണ് സമാനമായ രോഗ ലക്ഷണങ്ങളുടെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നത്.

ഈ രോഗം കൂടുതലായും ചെറിയ കുട്ടികളിലാണ് ബാധിക്കുന്നത്. അതി ശക്തമായ പനി, ശരീരവേദന, തൊണ്ടയിൽ വേദന, ക്ഷീണം, ചുമ, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങൾ. ചിലരിൽ വേഗം രോഗ ശമനം ഉണ്ടാകും എങ്കിലും മറ്റു ചിലരിൽ അതീവ ഗുരുതരമായ സാഹചര്യമാണ് ഉണ്ടാകുന്നത്. എന്നാൽ ഈ ഇടെയായി മിക്ക ആളുകളുടെയും രോഗം അതി ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നു എന്നാണ് ഡോക്ടർമാർ റിപ്പോർട്ട് ചെയ്യുന്നത്.
H1N1 പനിയോടൊപ്പം ഡെങ്കി പണിയും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഒപ്പം എലിപ്പനി, മറ്റു പകർച്ച പണികളും. കഴിഞ്ഞ മാസം 2 ലക്ഷത്തിൽ കൂടുതൽ ആളുകളാണ് പനിക്കായി ചികിത്സ തേടിയത്. അതുകൊണ്ടുതന്നെ മഴക്കാലത്ത് എല്ലാവരും കൃത്യമായി ജാഗ്രതപാലിക്കേണ്ടതാണ്. ആരോഗ്യവകുപ്പിന്റെ ഉത്തരവുകൾ വരും ദിവസങ്ങളിൽ വരുന്നതായിരിക്കും.

Leave A Reply

Your email address will not be published.