കുട്ടിയെ തട്ടികൊണ്ടുപോയ സ്ത്രീയുടെ AI ചിത്രം പുറത്ത്

കൊല്ലം: ഓയൂരിലെ 6 വയസ്സുകാരിയായ അബിഗേലിനെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖ ചിത്രം കഴിഞ്ഞ ദിവസം പുറത്ത്വിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇതാ അതിന്റെ AI പതിപ്പ് സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ ഈ സ്ത്രീ തന്നെ ആയിരുന്നോ യഥാർത്ഥത്തിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് കാര്യത്യത്തിൽ കൃത്യമായ തെളിവ് ഒന്നും ലഭിച്ചിട്ടില്ല.

AI സാങ്കേതിക വിദ്യ ഉപയോഗിച്ച് ആരാണ് ഈ ചിത്രം നിർമിച്ചതെന്ന് കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്ക് ഒടുവിലാൻ കുട്ടിയെ കണ്ടെത്താൻ സാധിച്ചത് എങ്കിലും. കുട്ടിയെ തട്ടികൊണ്ടുപോയ പ്രതികളെ ഇതുവരെ കണ്ടെത്താനായി സാധിച്ചിട്ടില്ല.

കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും പ്രതികൾക്കായുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ സംഗം മുൻപും കുട്ടികളെ തട്ടിക്കൊണ്ടുപോകാനായി ശ്രമിച്ചതിന്റെ CCTV ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത്തരം സംഘങ്ങളുടെ ലക്ഷം പണം ആണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന കാര്യത്തിലും ഒരു വ്യക്തത ഇതുവരെ വന്നിട്ടില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ ഓരോ അമ്മമാരും ഭീതിയോടെയാണ് അവരുടെ കുഞ്ഞുങ്ങളെ പുറത്തുവിടുന്നത്. അതികം വൈകാതെ തന്നെ പോലീസ് കുട്ടിയെ കണ്ടുപിടിക്കും എന്ന് പ്രതീക്ഷിക്കാം.

Leave A Reply

Your email address will not be published.