കൊല്ലം: കിടപ്പ് രോഗിയായ പിതാവിനെ മകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. കൊല്ലം പറവൂരിലാണ് സംഭവം. പറവൂർ കോട്ടപ്പുറം സ്വതീശിയായ ശ്രീനിവാസനെ (85 ) യാണ് മകൻ കൊലപ്പെടുത്തിയത്. ശ്രീനിവാസന്റെ രണ്ടാമത്തെ മകനും ഓട്ടോ ഡ്രൈവറുമായ അനിൽ കുമാറാണ് പ്രതി. സമ്പത്തെ തുടർന്ന് അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. മാതാവിന് മുൻപിൽ വച്ചാണ് മകൻ പിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.
ബുധനാഴ്ച രാവിലെയാണ് സംഭവം.പറവൂർ കൊട്ടാപ്പുറത്ത് മറ്റൊരു വീട്ടിൽ താമസിക്കുന്ന അനിൽകുമാർ 11 മണിയോടെ കുടുംബ വീട്ടിൽ ചെല്ലുകയും. വിത്തേശത്തേക്ക് പോകാനും, പുതുതായി വാങ്ങിയ ഓട്ടോക്ക് നൽകാനായി 1 ലക്ഷം നൽകണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
പണം നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് പ്രകോപിതനായ അനിൽകുമാർ, തന്റെ കയ്യിൽ കരുതിയ പെട്രോൾ ശ്രീനിവാസന്റെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഈ സമയത് പിതാവിനെ പരിചരിക്കാനായി എത്തിയ ഹോം നേഴ്സ് ഉം, മാതാവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സമ്പത്തിന് ശേഷം വീട്ടിൽ നിന്നും പോയ അനിൽകുമാറിനെ ഉടനെ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.