തങ്കമണിയെ കുറിച്ച് അശ്വന്ത് കോക് പറഞ്ഞത് കേട്ടോ..!

മലയാളികളുടെ ജനപ്രിയ നായകനായ ദിലീപിന്റെ തങ്കമണി എന്ന ചിത്രത്തിനെതിരെ നിരവധി നെഗറ്റീവ് റിവ്യൂ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മുൻപ് റിലീസ് ചെയ്‌ത ചിത്രങ്ങൾക്കും ഇത് തന്നെ ആയിരുന്നു ഉണ്ടായത്. സിനിമ മികച്ചത് ആണെകിലും പ്രേക്ഷകർ തീയേറ്ററിലേക്ക് കയറാത്ത രീതിയിലാണ് സോഷ്യൽ മീഡിയയിൽ റിവ്യൂ വരുന്നത്. പണം വാങ്ങി റിവ്യൂ പറയുന്നവരാണെന്ന് നിരവധി സിനിമ പ്രവർത്തകർ അവകാശപ്പെട്ടു എങ്കിലും കൃത്യമായ തെളിവുകൾ ഒന്നും ലഭിക്കാത്തതിനാൽ കേസ് എടുക്കാനും കഴിഞ്ഞിരുന്നുല്ല.

ദിലീപ് നായകനായി എത്തിയ ബാന്ദ്ര എന്ന സിനിമയെ ചൊല്ലി വാർത്ത ചാനലുകളിൽ ചർച്ചകൾ നിരവധിയാണ് നടന്നത് എങ്കിലും സിനിമ നല്ല സിനിമ നിർമിക്കാത്തതാണ് ഇത്തരത്തിൽ തിയേറ്ററുകളിലേക്ക് ആളുകൾ കയറാത്തതെന്ന പരാമർശവും റിവ്യൂവേഴ്സ് ഉന്നയിച്ചിരുന്നു. സിനിമയെ മോശമായി കാണിക്കുന്ന രീതിയിൽ റിവ്യൂ പറയാതിരിക്കാൻ സിനിമ നിർമാതാക്കാൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ ഇത്തവണ തങ്കമണി എന്ന സിനിമയുടെ നിർമാണ രീതി മോശം ആയിരുന്നു എന്നും. പ്രധാനമായും ഓരോ കഥാപാത്രങ്ങൾക്കും മേക്കപ്പ് ടീം നൽകിയ വിഗ്ഗ് വളരെ മോശമായിരുന്നു എന്നും. ആർട്ട് ഡിപ്പാർട്മെന്റിലും ഒരുപാട് പാളിച്ചകൾ ഉണ്ടായിരുന്നു എന്നും ഇത്തവണ റിവ്യൂവേഴ്സ് പരാമർശിച്ചു. ദിലീപ് എന്ന നടന്റെ അഭിനയം വളരെ മികച്ചത് തന്നെ ആയിരുന്നു. ഒപ്പം ഉണ്ടായിരുന്ന സഹ താരങ്ങളും വളരെ മികച്ച പ്രകടനം നടത്തി. എന്നാൽ സംവിധാനം, എഡിറ്റിംഗ് എന്നിങ്ങനെ ഉള്ള സുപ്രധാനമായ കാര്യങ്ങളിലാണ് പാളിച്ചകൾ ഉണ്ടായത്ത്.

Leave A Reply

Your email address will not be published.