ഗിരീഷ് എ ഡി യുടെ പ്രേമലു തെലുഗിലും ഹിറ്റ്

സിനിമ വിജയിക്കാൻ സിനിമയിൽ അഭിനയിക്കുന്ന സൂപ്പർ താരങ്ങളുടെ മൂല്യം അല്ല, പ്രേക്ഷകരെ രസിപ്പിക്കുന്ന തിരക്കഥയാണ് വേണ്ടത്. അതിനുള്ള ഒരു ഉദാഹരണമാണ് പ്രേമലു എന്ന സിനിമ. സൂപ്പർ താരങ്ങളോ, ബിഗ് ബഡ്ജറ്റോ ഇല്ലാതെ വളർന്നുവരുന്ന ചെറിയ താരങ്ങളെ വച്ച് മികച്ച തിരക്കഥയുടെ ബലത്തോടെ സംവിധായകൻ ഗിരീഷ് എ ഡി ഒരുക്കിയ ചിത്രമാണ് പ്രേമലു. എന്നാൽ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും സിനിമയുടെ ഒരു ഭാഗമാക്കി മാറ്റി. സംവിധായകൻ ഗിരീഷ് എ ഡി മുൻപ് ചെയ്ത് രണ്ട് സിനിമകളുടെയും അതെ പാറ്റേർണിൽ ആണ് പ്രേമലു എങ്കിലും. ചിത്രത്തിലെ ഓരോ രംഗങ്ങളും വളരെ വ്യത്യസ്തമായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുകയാണ്.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും നമ്മുടെ റിയൽ ലൈഫിൽ ഉള്ള സുഹൃത്തിനെപോലെയും, അടുത്ത വീട്ടിലെ ആളുകളെ പോലെയോ, അല്ലെങ്കിൽ സ്വന്തം ജീവിതത്തിൽ തന്നെ ഉണ്ടായ ചില സാഹചര്യങ്ങളുമായോ സാമ്യതകൾ തോന്നിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ ഈ സിനിമയിൽ ഉണ്ട്. സച്ചിൻ എന്ന കഥാപാത്രത്തിന്റെയും അമൽ ഡേവിസ് എന്ന സുഹൃത്തിനെയും പോലെ ഉള്ള വ്യക്തികളെ ഒരിക്കൽ എങ്കിലും നമ്മൾ കണ്ടുകാണും. അത് തന്നെയാണ് ഈ സിനിമയുടെ വിജയ രഹസ്യം.

നമ്മൾ എവിടെയൊക്കെയോ കണ്ടിട്ടുള്ള അല്ലെങ്കിൽ നമ്മളെ പോലെ ഉള്ള കഥാപാത്രങ്ങളാണ് പ്രേമലു എന്ന സിനിമയിലൂടെ കാണാൻ കഴിഞ്ഞത്. മ്യൂസിക്കിനും വളരെ അധികം പ്രാധാന്യമുള്ള ഒരു സിനിമയാണ് പ്രേമലു. വിഷ്ണു വിജയ് സംഗീതം നൽകിയ ഓരോ ഗാനങ്ങളും മികച്ചു തന്നെ നിൽക്കുന്ന ഒന്നാണ്.

Leave A Reply

Your email address will not be published.