നവീകരിച്ച ചിൽഡ്രൻസ് പാർക്ക് ഉൽഘാടനം ചെയ്‌തു

പുഴയ്ക്കൽ ബ്ലോക്ക്’ പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ച്   9 ലക്ഷം രൂപ ചെലവഴിച്ച് പണി പൂർത്തീകരിച്ച ചിൽഡ്രൻസ് പാർക്കിന്റെ നവീകരണോദ്ഘാടനം പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്    ലീല രാമകൃഷണൻ നിർവ്വഹിച്ചു.

 

വൈസ് പ്രസിഡന്റ്    ടി ഡി വിൽസൺ അധ്യക്ഷത വഹിച്ചു.  ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ   ജിമ്മി ചൂണ്ടൽ വിശിഷ്ടാതിഥിയായി. സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺമാരയ  ജ്യോതി ജോസഫ്, രഞ്ജു വാസുദേവൻ, ജെസ്സി സാജൻ, മറ്റ് ബ്ലോക്ക് മെമ്പർ  പങ്കെടുത്ത ചടങ്ങിൽ അസിസ്റ്റന്റ് എഞ്ചിനീയറായ  കെജി സന്ധ്യ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  അഫ്സൽ പി.എൻ നന്ദി പ്രകാശിപ്പിച്ചു.

 

Leave A Reply

Your email address will not be published.