അന്തിക്കാട് ദേവാലയ മുറ്റത്തും, കന്യാസ്ത്രീ മഠങ്ങളിലും വോട്ട് തേടി വി എസ് സുനിൽകുമാർ.

തൃശൂർ ലോകസഭ എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാറാണ് സ്വന്തം തട്ടകമായ അന്തിക്കാട് പഞ്ചായത്തിലെ ക്രിസ്ത്യൻ പള്ളികളിലും, മഠങ്ങളിലും വോട്ട് അഭ്യർത്ഥനയുമായി എത്തിയത്. അതിരാവിലെ ഇരിങ്ങാലക്കുട ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാവിലെ 9 ന് തന്നെ അന്തിക്കാട്ട് എത്തിയ സുനിൽ കുമാർ ആദ്യം പോയത് ഇടവക പള്ളിയായ സെൻ്റ് ആൻ്റണീസ് പള്ളിയിലേക്കാണ്. വികാരി ഫാ.ഡക്ലസ് പീറ്ററുമായി സൗഹംദം പങ്കിടുന്നതിനിടയിൽ ”നമ്മുടെ ഇടവക, നമ്മുടെ സുനിൽ” എന്ന് പറഞ്ഞാണ് യാത്രയാക്കിയത്.

അവിടെ നിന്നും സുനിൽകുമാർ പുത്തൻപീടിക പാദുവാ ആശുപത്രിയിൽ എത്തി.

 

രാവിലെ ഒ പി തുടങ്ങാത്തതിനാലും രോഗികൾ കുറവായിരുന്നതിനാലും സേവനത്തിൽ ഏർപ്പെട്ടിരുന്ന മദർ സി.ഷിജി ആന്റോ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി.ആരതി ജോൺ ഉൾപ്പെടെയുള്ള കന്യാസ്ത്രീകളുമായി സൗഹൃദം പങ്കിട്ടും ക്ഷേമാന്വഷണം നടത്തിയും വോട്ട് അഭ്യർത്ഥിച്ചാണ് യാത്രയായത്.

തുടർന്ന് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ എത്തിയ സുനിൽകുമാർ വികാരി ഫാ.ജോസഫ് മുരിങ്ങാതേരിയുമായി സൗഹൃദം പങ്കിട്ടു.വിജയാശംസകൾ കൈമാറിയാണ് സുനിലിനെ പള്ളിമേടയിൽ നിന്നും യാത്രയാക്കിയത്.

സി സി മുകുന്ദൻ എം എൽ എ, എൽ ഡി എഫ് നേതാക്കളായ എ വി ശ്രീവൽസൻ, ടി ഐ ചാക്കോ, സി കെ കൃഷ്ണകുമാർ , പ്രദീപ് കൊച്ചത്ത്, ഷീല വിജയകുമാർ, കെ ആർ സീത, കെ പി സന്ദീപ്, ജോഷി ബാബു, ഷിബു കൊല്ലാറ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.