കൊല്ലം: കഴിഞ്ഞ ദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്. കുട്ടിയെ തട്ടികൊണ്ടുപോയ നാലംഗ സംഘത്തിലെ സ്ത്രീയയുടെ രേഖ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് കേരള പോലീസ്. കുട്ടിയെ തിരിച്ച് കിട്ടി എങ്കിലും തട്ടികൊണ്ടുപോയ സംഘത്തെ കുറിച്ചുള്ള അന്വേഷണം തുടർന്നുകൊണ്ടിരിയ്ക്കുകയാണ്.
ആറു വയസ്സ് മാത്രം പ്രായമുള്ള അബിഗേല്‍ സാറ എന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾ നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ കുട്ടിയെ കിട്ടിയ സംഭവം കേരളം ഒന്നടങ്കം നോക്കി കണ്ടത് 20 ൽ ഏറെ മണിക്കൂറുകൾ ആയിരുന്നു. എന്നാൽ പോലീസിനെ കണ്ണുവെട്ടിച്ച അതി സാഹസികമായി കുഞ്ഞിനെ പൊതു സ്ഥലത്തു കൊണ്ടുവിടുകയായിരുന്നു.
കുഞ്ഞിനെ തട്ടികൊണ്ടുപോയ ആൾ എന്ന പേരിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു എങ്കിലും പിനീട് അയാൾ അല്ല എന്ന് തെളിഞ്ഞതോടെ വെറുതെ വിടുകയായിഉർന്നു. പോലീസ് അന്വേഷണം പരക്കെ തുടരുകയാണ്.