തയ്യൂര്‍ ഹൈസ്‌കൂളില്‍ യു.പി.വിഭാഗം ആണ്‍കുട്ടികളുടെ ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
തയ്യൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ യു.പി.വിഭാഗം ആണ്‍കുട്ടികള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന ടോയ്‌ലെറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.
തൃശൂര്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം അടങ്കല്‍തുക ഉപയോഗിച്ചാണ് ടോlയ്‌ലെറ്റ് ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി അധ്യക്ഷത വഹിച്ച യോഗം തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു.
ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സപ്‌ന റഷീദ്, വേലൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ വിമല നാരായണന്‍, എച് എം ടി.കെ രാജി, മുന്‍ പ്രധാനാധ്യാപകന്‍ എം.സുരേഷ്, പി.ടി.എ. പ്രസിഡന്റ് ടി.ജെ. ജെയിംസ്, എസ്.എം.സി. ചെയര്‍മാന്‍ സ്വപ്‌ന സന്തോഷ്, എം.പി.ടി.എ. പ്രസിഡന്റ് ഷിന്‍സി, സ്‌കൂള്‍ ലീഡര്‍ ആദിത്യന്‍ വി.എസ്, അധ്യാപകരായ സെമി തോമസ്, ബിജോയ് എം.ഐ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ കോണ്‍ട്രാക്ടര്‍ ബിഷോയിയെ ആദരിച്ചു.