കുട്ടിയെ തട്ടികൊണ്ടുപോയ സംഗം 3 ദിവസം മുൻപും പ്രദേശത്ത് ഉണ്ടായിരുന്നു

കൊല്ലം: ഓയൂരിൽ നിന്നും 6 വയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളായ നാലംഗ സംഘത്തിന്റെ കാർ മൂന്ന് ദിവസം മുൻപും ആ പ്രദേശത്തുകൂടി സഞ്ചരിച്ചിരുന്നതായി പോലീസ്. മൂന്ന് ദിവസം മുൻപ് കാർ ആ പ്രതേശത്തുകൂടി സഞ്ചരിച്ചിരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. CCTV കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

27 നാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. എന്നാൽ 24 നും ആ പ്രദേശത്ത് നാലംഗ സംഗം സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് ഡിസൈർ കാർ ഉണ്ടായിരുന്നു. കൊല്ലം പള്ളിക്കൽ മുതൽ ഉള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 2 .31 നാണ് വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് ഡിസൈർ കാർ ഇതുവഴി കടന്നുപോയത്. എന്നാൽ പൊലീസിന് ഇതുവരെ സ്വിഫ്റ്റ് കാറിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

സ്വിഫ്റ്റ് കാറിന്റെ നമ്പർ പ്രിന്റ് ചെയ്തവർ ദയവ് ചെയ്ത് പോലീസിൽ അറിയിക്കണം എന്നും ഏതാനും ദിവസങ്ങൾക് മുൻപ് പോലീസ് അറിയിച്ചിരുന്നു. കാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി മോട്ടോർ വാഹന വകുപ്പിന്റെയും, വാഹന നിർത്താവുകളെയും പോലീസ് സമീപിച്ചു. തട്ടിക്കൊണ്ടുപോയി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ സാധിച്ചില്ല എന്നത് പോലീസ് നെ സമ്മർദ്ദത്തിലാകുകയാണ്. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല എന്ന കാരണത്താലാണ് കണ്ടുപിടിക്കാൻ ഇത്ര സമയം എടുക്കുന്നത്.

Leave A Reply

Your email address will not be published.