ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ബിൽ പാസാക്കാൻ ഡോ. വന്ദനയെ ബലിയാടാക്കി .

കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച വാർത്ത ആയിരുന്നു ഡോ. വന്ദന ദാസിന്റെ കൊലപാതകം . കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു കൊണ്ടു വന്ന സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റു ഡോ. വന്ദന കൊല്ലപ്പെട്ടത് . കഴിഞ്ഞ വർഷം 2023 മേയ് 10നു പുലർച്ചെയാണ് ഈ സംഭവം നടന്നത് . എന്നാൽ തന്റെ മകളുടെ കൊലപാതകത്തിൽ ദുരൂഹത ഉണ്ടെന്നാണ് വർധനയുടെ മാതാപിതാക്കൾ ആരോപിക്കുന്നത് . മാത്രമല്ല ദുരൂഹത നീക്കം ചെയ്യാനായി സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് മാതാപിതാക്കൾ . ഇവർ നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും . ഇവർ നൽകിയ ഹർജി 16 തവണ മാറ്റി വച്ച ശേഷമാണു നാളെ വീണ്ടും പരിഗണികാനായി പോകുന്നത് . അതേസമയം ‘സർക്കാർ പ്രഖ്യാപിച്ച 25 ലക്ഷം രൂപ ഞങ്ങൾ കൈപ്പറ്റിയിട്ടില്ലെന്ന് ഡോ. വന്ദനയുടെ പിതാവ് മോഹൻദാസ് ഇപ്പോൾ പറഞ്ഞിരിക്കുകയാണ് .

 

 

 

തുക കൈപ്പറ്റണമെന്നാവശ്യപ്പെട്ട് പല തവണ സർക്കാർ പ്രതിനിധികൾ വിളിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു .തന്റെ മകളുടെ ജീവന്റെ വില സർക്കാരല്ല നിശ്ചയിക്കേണ്ടത് എന്നും ഈ അച്ഛൻ പറഞ്ഞിരിക്കുകയാണ് . മകളുടെ മരണത്തിലെ ദുരൂഹത നീക്കണം. എന്താണു സംഭവിച്ചതെന്നറിയാൻ ഞങ്ങൾക്ക് അവകാശമുണ്ട്. അതിനാലാണു സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്നും തന്റെ മകളുടെ ആത്മാവിനോടു നീതി കാണിക്കണം എന്നും ഡോക്ട്ടർ വന്ദനയുടെ അച്ഛൻ മോഹൻദാസ് പറഞ്ഞു . മാത്രമല്ല , തന്റെ മകളുടെ ജീവൻ നഷ്ടപ്പെടാൻ കാരണം പൊലീസിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണു മാതാപിതാക്കളുടെ ആരോപണം . കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/YqYVTWRt6_s

Leave A Reply

Your email address will not be published.