വിനോദയാത്രക്ക് പോയ കുട്ടികൾ ആശുപത്രിയിൽ, രണ്ടുപേരുടെ നില ഗുരുതരം

പാലക്കാട്: പാലക്കാട് മണ്ണാർകാടിന് സമീപത്തെ തച്ചൻപാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾ നടത്തിയ വിനോദയാത്രയിലെ 18 വിദ്യാർത്ഥികളാണ് ആശുപതിയിൽ അഡ്മിറ്റ് ആയത്. വിനോദയാത്ര കഴിഞ്ഞെത്തിയ കുട്ടികൾ ആവശ്യനിലയിലാവുകയായിരുന്നു ഉണ്ടായത്. വാട്ടർ തീം പാർക്കിലേക്കാണ് വിനോദയാത്രപോയത്.

ചികിത്സയിലുള്ള രണ്ട് വിദ്യാർത്ഥികളുടെ നില അതീവ ഗുരുതരം എന്ന് റിപ്പോർട്ട്. വിദ്യാർത്ഥികളിൽ ഒരാൾ തൃശൂർ മെഡിക്കൽ കോളേജിലും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലും ഐസിയുവിൽ നിരീക്ഷണത്തിലാണ്. വിനോദയാത്രക്ക് പോയ എല്ലാ വിദ്യാർത്ഥികൾക്കും വയറിളക്കവും ദേഹാസ്വാസ്ഥ്യവും അനുഭവപെട്ടു.

കുട്ടികളുടെ ഈ അവസ്ഥക്ക് കാരണം ഭക്ഷ്യ വിഷബാധയാണോ എന്ന സംശയം നില നിൽക്കുന്നുണ്ട്. കുട്ടികളുടെ ഉച്ച ഭക്ഷണം വാട്ടർ തീം പാർക്കിൽ നിന്നായിരുന്നു.

Leave A Reply

Your email address will not be published.