ഡ്രൈവിംഗ് ലൈസൻസ് 2024 പണികിട്ടും! 25 മാർക്കും 5 കാര്യങ്ങളും മറക്കല്ലേ.

ഡ്രൈവിംഗ് ലൈസൻസ് 2024 പണികിട്ടും! 25 മാർക്കും 5 കാര്യങ്ങളും മറക്കല്ലേ.
ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിൽ ഇപ്പോൾ വളരെയധികം മാറ്റങ്ങൾ ആണ് വന്നിരിക്കുന്നത് . കർശനമായ നടപടികൾ ആണ് ഇപ്പോൾ ഗതാഗത വകുപ്പിൽ ആരംഭിച്ചിരിക്കുന്നത് . ഇപ്പോഴിതാ ഗതാഗത മന്ത്രി ആയി മാറിയിരിക്കുന്നത് ഗണേഷ്കുമാറാണ്. അതിനാൽ തന്നെ നിരവധി മാറ്റങ്ങളാണ് ഗതാഗത വകുപ്പിൽ ഗണേഷ് കുമാർ കൊണ്ടുവന്നിട്ടുള്ളത് . പഴയപോലെ വാരിക്കോരി ലൈസൻസ് കൊടുക്കണ്ട എന്നാണ് അദ്ദേഹം പറയുന്നത് . അർഹതപ്പെട്ട ആളുകൾക്ക് മാത്രമേ ഇനി ലൈസൻസ് ലഭിക്കുകയുള്ളൂ . മാത്രമല്ല പഴയപോലെ H മാത്രമിട്ട് ലൈസൻസ് എടുക്കുവാൻ സാധിക്കുന്നതല്ല .

 

 

 

അതിൽ തന്നെ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് ഗണേഷ് കുമാർ . ഒരു ദിവസം 20 പേർക്ക് മാത്രം ലൈസൻസ് കൊടുത്താൽ മതി എന്നും അദ്ദേഹം പറയുന്നു . പഴയപോലെ റെക്കോർഡിന് വേണ്ടി ആരും ലൈസൻസ് കൊടുക്കണ്ട എന്ന് ഗതാഗത വകുപ്പിന് പരിഹസിക്കുകയാണ് മന്ത്രി ഗണേഷ് കുമാർ . മാത്രമല്ല ലേണിങ് ടെസ്റ്റിൽ ഇപ്പോൾ 30 ചോദ്യങ്ങളിൽ 25 ഉത്തരം ശരിയാവണം . ഇത്തരക്കാർക്ക് മാത്രമേ ഇനി ലൈസൻസ് ലഭിക്കുകയുള്ളു . തുടർന്ന് നിരവധി മാറ്റങ്ങൾ ലൈസൻസ് എടുക്കുന്ന കാര്യത്തിൽ മന്ത്രി കൊണ്ടുവന്നിട്ടുണ്ട് . ഇക്കാര്യങ്ങൾ വളരെയധികം വിശദമായി വീഡിയോയിൽ പറയുന്നു . അതിനാൽ നിങ്ങളുടെ അടുത്തു കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/BLHt3gC4AKU

Leave A Reply

Your email address will not be published.