ക്ഷേമപെൻഷൻ 1600കിട്ടുന്ന സ്ത്രീകൾക്ക് സർക്കാർ അറിയിപ്പെത്തി.ജനുവരി 31 വരെ അവസരം .

ക്ഷേമപെൻഷൻ 1600കിട്ടുന്ന സ്ത്രീകൾക്ക് സർക്കാർ അറിയിപ്പെത്തി.ജനുവരി 31 വരെ അവസരം .
സംസ്ഥാനത്തു ക്ഷേമപെൻഷൻ വാങ്ങുന്ന സ്ത്രീകൾക്ക് സർക്കാരിന്റെ ഭാഗത്തു നിന്ന് പുതിയ അറിയിപ്പുകൾ എത്തിയിരിക്കുകയാണ് . അതായത് ക്ഷേമപെൻഷൻ 1600 ലഭിക്കുന്നവർ അവരുടെ സാക്ഷ്യപത്രം കൃത്യമായി പുതുക്കേണ്ടത് നിർബന്ധമാണ് . 2024 – 25 വർഷങ്ങളിലെ സാക്ഷ്യപത്രം പുതുക്കേണ്ടതായിട്ടുള്ള അറിയിപ്പുകൾ ഇപ്പോൾ വന്നു ചേർന്നിട്ടുണ്ട് . എല്ലാ വർഷങ്ങളിലും നമ്മൾ കൊടുക്കേണ്ട രേഖകൾ ഉണ്ട് . ഇതാണ് നാം കൃത്യമായി സമർപ്പിക്കേണ്ടത് .

 

 

 

പ്രത്യേകിച്ചു സംസ്ഥാനത്തു ക്ഷേമപെൻഷൻ വാങ്ങുന്ന സ്ത്രീകൾ അവർ വിധവ പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ അവർ പുനർ വിവാഹം ചെയ്തിട്ടില്ല എന്നതിന്റെ സാക്ഷ്യപത്രം നിർബന്ധമായി പുതുക്കേണ്ടതാണ് . ഈ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ് . 50 വയസിനു മുകളിൽ ഉള്ളവർക്ക് വരെ അവിവാഹിത ആനുകൂല്യ പെൻഷൻ ലഭിക്കുന്നുണ്ട് . ഇത്തരക്കാരും പുനർ വിവാഹം ചെയ്തിട്ടില്ല എന്നതിന്റെ സാക്ഷ്യപത്രം നിർബന്ധമായി ഹാജരാക്കേണ്ടതാണ് . നമ്മുടെ വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന സാക്ഷ്യപത്രമാണ് നമ്മൾ പഞ്ചായത്തുകളിലോ , മുനിസിപ്പാലിറ്റിയിലോ ഹാജരാകേണ്ടത് . ഇതിനെ തുടർന്ന് നിരവധി അറിയിപ്പുകൾ ആണ് വന്നിരിക്കുന്നത് . ഈ ഒരു കാര്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾക് താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/xidsaza2Sds

Leave A Reply

Your email address will not be published.